Friday, May 17, 2024
spot_img

15 കുപ്പി ഗോ​വ​ൻ മദ്യവു​മാ​യി യു​വാ​വ് പി​ടി​യിൽ ; അറസ്റ്റിലായത് ചെ​ല്ലാ​നം സ്വദേശി റാ​ഫേ​ൽ ജോൺ

തു​റ​വൂ​ർ: ഗോ​വ​ൻ മ​ദ്യ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. 11.25 ലി​റ്റ​ർ മദ്യ​വു​മാ​യി ചെ​ല്ലാ​നം സ്വദേശി റാ​ഫേ​ൽ ജോണാ​ണ്​ എ​ക്സൈ​സിന്റെ പിടിയിലായത്. 15 കു​പ്പി​യാ​ണ് കു​ത്തി​യ​തോ​ട് എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ വി. ​എ​സ്. സു​നി​ൽ​കു​മാ​റിന്റെ നേ​തൃ​ത്വ​ത്തി​ലു​ള​ള സംഘം ഇയാളിൽ നിന്നും പിടികൂടിയത്.

എ​ര​മ​ല്ലൂ​ർ, എ​ഴു​പു​ന്ന എന്നീ ഭാ​ഗ​ങ്ങ​ളി​ലെ ക​ല്യാ​ണ​വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് മദ്യം വി​ൽ​പ​ന ന​ട​ത്താനായിരുന്നു ഇയാളുടെ ഉദ്ദേശം. അറസ്റ്റ് ചെയ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related Articles

Latest Articles