Thursday, May 2, 2024
spot_img

കോടതി ഉത്തരവ് ഇനി മലയാളത്തിലും ; തീരുമാനം നടപ്പാക്കി കേരള ഹൈക്കോടതി

കൊച്ചി : കോടതി ഉത്തരവ് ഇനി മലയാളത്തിലും ലഭ്യമാകും. രാജ്യത്തെ ഹൈക്കോടതികളിൽ ആദ്യമായാണ് ഇത്തരമൊരു നടപടി. കട്ടിയുള്ള ഇംഗ്ലീഷ് ഭാഷയിലുള്ള ഉത്തരവുകൾ സാധാരണക്കാർക്ക് വായിച്ചുമനസിലാക്കാൻ ബുദ്ധിമുട്ടാണ്. ഇതിനൊരു പരിഹാരമെന്ന നിലയ്ക്കാണ് ഉത്തരവുകൾ മലയാളത്തിലാക്കുന്നത്.

ചീഫ് ജസ്റ്റിസിന്റെ ഡിവിഷന്‍ ബെഞ്ചാണ് മലയാളത്തില്‍ കോടതി വിധിയെഴുതിയത്. നി‍ർമിത ബുദ്ധിയുടെ സഹായത്തോടെയാണ് മലയാളം പരിഭാഷ തയാറാക്കുന്നത്. ഉത്തരവ് മലയാളത്തിലും പുറത്തുവന്നെങ്കിലും ഔദ്യോഗിക നടപടിക്രമങ്ങൾക്ക് ഇംഗ്ലീഷ് വിധിന്യായത്തിനാകും നിയമസാധുതയെന്നും കോടതി വ്യക്തമാക്കി.

Related Articles

Latest Articles