Thursday, January 1, 2026

മയക്കുമരുന്ന് വേട്ട; എംഡിഎംഎയുമായി യുവാവ് പോലീസ് പിടിയിൽ

തിരുവല്ല: വീണ്ടും മയക്കുമരുന്ന് വേട്ട. മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. പത്തനംതിട്ട തിരുവല്ല മഞ്ഞാടി കുന്നംതടത്തിൽ വീട്ടിൽ ഗോപു(25)വിനെയാണ് പോലീസ് പിടികൂടിയത്. കരുനാഗപ്പള്ളി പൊലീസാണ് പ്രതിയെ പിടികൂടിയത്. 20 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 6 ഗ്രാം എംഡിഎംഎയുമായി പ്രതിയെ കുലശേഖരപുരത്തു നിന്നാണ് അറസ്റ്റ് ചെയ്തത്.

അതേസമയം ജില്ല പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം കരുനാഗപ്പള്ളി എ.സി.പി പ്രദീപ് കുമാറിന്‍റെ നേതൃത്വത്തിൽ കരുനാഗപ്പള്ളി എസ്.എച്ച്.ഒ ജി. ഗോപകുമാർ, എസ്.ഐ അലോഷ്യസ് അലക്സാണ്ടർ, ജിമ്മി ജോസ്, ശരത്ചന്ദ്രൻ ഉണ്ണിത്താൻ, എ.എസ്.ഐമാരായ ഷാജിമോൻ, നന്ദകുമാർ, സി.പി.ഒ ഹാഷിം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.

Related Articles

Latest Articles