Tuesday, December 30, 2025

എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ ; പിടിയിലായത് നെടുങ്കണ്ടം സ്വദേശി ടോണി കെ ജോയി

ഇടുക്കി : മാരക ലഹരിമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ. നെടുങ്കണ്ടം പച്ചടി കുന്നേൽ ടോണി കെ ജോയി ആണ് പോലീസിന്റെ പിടിയിലായത്. ഇയാളുടെ ഉടമസ്ഥതയിലുള്ള വർക്ക്ഷോപ്പിൽ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്. ടോണിയുടെ വര്‍ക്ക് ഷോപ്പ് കേന്ദ്രീകരിച്ച് എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകളുടെ വില്‍പ്പന നടക്കുന്നുവെന്ന് പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന നടത്തിയത്.

ഉടുമ്പുഞ്ചോല സിഐ ആര്‍ ജയരാജിന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വര്‍ക്ക്ഷോപ്പില്‍ പരിശോധന നടത്തുകയും 0.19 മില്ലി ഗ്രാം എംഡിഎംഎ കണ്ടെടുക്കുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് ടോണിയെ അറസ്റ്റ് ചെയ്തു.

Related Articles

Latest Articles