Saturday, January 10, 2026

അമ്മയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും പീഡിപ്പിച്ചു മുങ്ങി; ഒളിവില്‍ പോയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പിടിയില്‍

ഹൈദരാബാദ്: പോക്സോ (POCSO) കേസിനെ തുടർന്ന് രണ്ടു വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന യൂത്ത് കോൺ​ഗ്രസ് നേതാവ് ഹൈദരാബാദിൽ പിടിയിൽ. യൂത്ത് കോൺഗ്രസ് മുൻ നിയോജക മണ്ഡലം സെക്രട്ടറിയും ജവഹർ ബാലവേദി ജില്ലാ വൈസ് ചെയർമാനുമായ ചിറക്കടവം തഴയശേരിൽ ആകാശിനെയാണ് പിടികൂടിയത്. പരിചയക്കാരിയായ യുവതിയെയും വിദ്യാര്‍ത്ഥിനിയായ മകളെയും പീഡിപ്പിച്ച ശേഷം ചിത്രങ്ങൾ മൊബൈലിൽ പകർത്തി പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് നടപടി

പരിചയത്തിലുള്ള യുവതിയെയും അവരുടെ പ്രായപൂര്‍ത്തിയാകാത്ത മകളെയും പീഡിപ്പിച്ചുവെന്നും ചിത്രങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചുവെന്നുമായിരുന്നു കേസ്. എന്നാല്‍ കേസെടുത്തതിന് പിന്നാലെ പ്രതി ഒളിവില്‍ പോയി. ഒളിവിൽ കഴിയവേ 2 വർഷത്തിനുശേഷം കായംകുളം സി.ഐ മുഹമ്മദ്‌ ഷാഫിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

Related Articles

Latest Articles