Thursday, May 16, 2024
spot_img

ജോജുവിനോടുള്ള ദേഷ്യം ഷാജി കൈലാസിനോട് തീർത്തു ; വഴിതടഞ്ഞെന്ന് ആരോപിച്ച് കടുവയുടെ ചിത്രീകരണ സ്ഥലത്തേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ മാർച്ച്

കോട്ടയം:നടൻ ജോജു ജോർജിനോടുള്ള ദേഷ്യത്തിൽ ഷാജി കൈലാസിന്റെ സിനിമാ ചിത്രീകരണ സ്ഥലത്തേക്ക് പ്രതിഷേധ മാർച്ച് നടത്തി യൂത്ത് കോൺഗ്രസ്.

അദ്ദേഹത്തിന്റെ പുതിയ ചിത്രം കടുവയുടെ ചിത്രീകരണ സ്ഥലത്തേക്കാണ് പ്രവർത്തകർ മാർച്ച് നടത്തിയത്. കാഞ്ഞിരപ്പള്ളിയാണ് സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നത്.

വഴി തടഞ്ഞ് സിനിമ ചിത്രീകരണം നടത്തിയെന്ന് ആരോപിച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. പൊൻകുന്നത്തുനിന്നുള്ള യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ മാർച്ച് നടത്തിയത്

കാഞ്ഞിരപ്പള്ളി ഭാഗത്തേക്കുള്ള റോഡിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. ഇതറിഞ്ഞ കോൺഗ്രസ് പ്രവർത്തകർ വഴി തടഞ്ഞെന്ന് ആരോപിച്ച് ചിത്രീകരണസ്ഥലത്തേക്ക് കൂട്ടമായി എത്തുകയായിരുന്നു.

എന്നാൽ ജോജു ജോർജിനെതിരെ മുദ്രാവാക്യം വിളിച്ചാണ് പ്രവർത്തകർ ചിത്രീകരണ സ്ഥലത്ത് പ്രതിഷേധിച്ചത്.

അതേസമയം പ്രതിഷേധ മാർച്ച് അറിഞ്ഞെത്തിയ കാഞ്ഞിരപ്പള്ളിയിലെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ ശ്രമിച്ചു. ഇതോടെ ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടി. തുടർന്ന് പോലീസ് എത്തിയാണ് പ്രശ്‌നം പരിഹരിച്ചത്.

Related Articles

Latest Articles