Sunday, June 9, 2024
spot_img

പിണറായിയെ പറഞ്ഞാൽ പൊള്ളുന്നത് യൂത്ത് കോൺഗ്രസിനും കെ.എസ്.യുവിനും: ഇതാണോ രാഹുൽ ഗാന്ധി പറയുന്ന ” സ്നേഹത്തിൻ്റെ കട തുറക്കൽ എന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ

തിരുവനന്തപുരം- പ്രധാനമന്ത്രി പ്രസംഗിച്ച വടക്കുന്നാഥ മൈതാനിയിൽ ചാണക വെള്ളം തളിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരുടെ നടപടിയെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഇതാണോ രാഹുൽ ഗാന്ധി പറയുന്ന ” സ്നേഹത്തിൻ്റെ കട തുറക്കൽ ” എന്ന് കേന്ദ്രമന്ത്രി ചോദിച്ചു. കോണ്‍ഗ്രസുകാരുടെ ജനാധിപത്യബോധത്തിനും സഹിഷ്ണുതയ്ക്കും ‘നല്ല നമസ്കാര’മെന്നും മുരളീധരൻ ഫേയ്സ്ബക്കിൽ കുറിച്ചു.

പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ കൊള്ളരുതായ്മകള്‍ പ്രധാനമന്ത്രി എണ്ണിപ്പറഞ്ഞാൽ കൊള്ളുന്നത് സുധാകരൻ്റെ യുവതുർക്കികൾക്കാണെന്ന് അദ്ദേഹം പറഞ്ഞു. പിണറായി വിജയന്‍റെ അഴിമതിയും ധൂര്‍ത്തും മൂലം സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാവുമ്പോള്‍ കോണ്‍ഗ്രസ് മൗനം പാലിക്കുന്നു.
സർവകലാശാലകളിലെ അവിഹിത ഇടപെടലുകള്‍, മുഖ്യമന്ത്രിയുടെ മകളുടെ ‘മാസപ്പടി’ വിവാദം തുടങ്ങി എല്ലാത്തിലും പരസ്പര സഹകരണം നിലനിൽക്കുന്നു.

യൂത്ത് കോണ്‍ഗ്രസുകാരുടെ തല ഡി.വൈ.എഫ്ഐക്കാര്‍ അടിച്ചുപൊളിച്ചിട്ടും കോണ്‍ഗ്രസ് പുലര്‍ത്തിയ മൗനം ഈ ധാരണയുടെ തെളിവ് എന്നും കേന്ദ്രമന്ത്രി പറഞ്ഞു. ‘ ഇൻഡി ‘ സഖ്യത്തിൻ്റെ ഈ അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ചാണ് പ്രധാനമന്ത്രി
തൃശൂരില്‍ പറഞ്ഞതെന്നും വി. മുരളീധരൻ ചൂണ്ടിക്കാട്ടി. കോൺഗ്രസും ഇടതുപക്ഷവും ചേര്‍ന്ന് കളിക്കുന്ന ഈ വഞ്ചനയുടെ നാടകം തിരിച്ചറിയാന്‍ കേരളം ഇനിയും വൈകരുത്. മോദി വിരോധത്താല്‍ കേന്ദ്രപദ്ധതികള്‍ ഇവര്‍ ഒത്തുചേര്‍ന്ന് അട്ടിമറിക്കുമ്പോള്‍ ഇരുളടയുന്നത് നാടിന്‍റെ ഭാവിയെന്നും വി. മുരളീധരൻ കൂട്ടിച്ചേർത്തു.

Related Articles

Latest Articles