Thursday, May 23, 2024
spot_img

പി. പരമേശ്വര്‍ജി അനുസ്മരണ പ്രഭാഷണം 6ന്; കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ നിര്‍വ്വഹിക്കും

തിരുവനന്തപുരം: ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറായിരുന്ന പി. പരമേശ്വരനെ അനുസ്മരിച്ചുള്ള സമ്മേളനം ഈ മാസം 6ന് നടക്കും. വൈകിട്ട് 5ന് കഴക്കൂട്ടം അല്‍സാജ് കണ്‍വെന്‍ഷന്‍ സെൻ്ററില്‍ നടക്കുന്ന അനുസ്മരണ സമ്മേളനത്തില്‍ കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കര്‍ മൂന്നാമത് പി.പരമേശ്വര്‍ജി അനുസ്മരണ പ്രഭാഷണം നടത്തും.

‘നീതിയുക്തമായ ലോകക്രമം രൂപപ്പെടുത്തുന്നതില്‍ ഭാരത്തിൻ്റെ പങ്ക്; ഭാവിയിലേക്കുള്ള വീക്ഷണം’ എന്നതാണ് മൂന്നാമത് പി. പരമേശ്വര്‍ജി അനുസ്മരണ പ്രഭാഷണത്തിൻ്റെ വിഷയം.

പി. പരമേശ്വർജിയുടെ വിയോഗം സാംസ്കാരിക കേരളത്തിന് എന്നും തീരാനഷ്ടമാണുണ്ടാക്കിയത്. ദാർശനികനും, വാഗ്മിയും , കവിയുമായിരുന്ന പരമേശ്വർ ജി ഹൈന്ദവ ദർശനങ്ങളിലും കാഴ്ചപാടിലും ഉണ്ടാക്കിയ ഉണർവ്വ് കാലാതിവർത്തിയായി നിലനിന്നു. ഭാരതീയ ദർശനങ്ങളെ ആഴത്തിൽ പഠിച്ചതിനൊപ്പം കമ്മ്യൂണിസമുൾപ്പെടെ വൈദേശിക തത്വസംഹിതകളുടെ പൊള്ളത്തരങ്ങൾ തുറന്ന് കാണിക്കാനും പരമേശ്വർജിക്ക് കഴിഞ്ഞിരുന്നു.

Related Articles

Latest Articles