Wednesday, October 7, 2026

വ്യവസായിയെ തട്ടിക്കൊണ്ടുപോയി പണം തട്ടി: യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറിയെ പുറത്താക്കി;

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ടിബിന്‍ ദേവസ്സിയെ പുറത്താക്കി.
വ്യവസായിയെ തട്ടിക്കൊണ്ടുപോയി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായതിനെ തുടർന്നാണ് പാർട്ടി നടപടി. കൊച്ചി കോര്‍പറേഷനിലെ വാത്തുരുത്തി വാര്‍ഡ് കൗണ്‍സിലര്‍ കൂടിയാണ് ടിബിന്‍.

കാഞ്ഞങ്ങാട് സ്വദേശിയായ വ്യവസായിയെ തട്ടിക്കൊണ്ടുപോയി പണം തട്ടിയെന്നാണ് കേസ്. വെള്ളിയാഴ്ചയായിരുന്നു അറസ്റ്റ്. രണ്ട് ലക്ഷം രൂപ പ്രതികള്‍ കാഞ്ഞങ്ങാട് സ്വദേശിയുടെ അക്കൗണ്ടില്‍ നിന്ന് കൈക്കലാക്കിയതായാണ് പരാതി

Related Articles

Latest Articles