Saturday, October 31, 2026

ഓശാന ശുശ്രൂഷകൾക്കിടെ ഗുണ്ടാ ആക്രമണം; തിരുവല്ലയിൽ നഗരസഭ വൈസ് ചെയർമാനും സംഘത്തിനും നേരെ കുരുമുളക് സ്പ്രേ അടിച്ച്‌ നാലംഗ സംഘം

പത്തനംതിട്ട: തിരുവല്ലയിൽ വീണ്ടും ഗുണ്ടാ ആക്രമണം. തുകലശ്ശേരി സെന്റ് ജോസഫ് പള്ളിയിലെ ഓശാന റാലിയ്‌ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. റാലിയിൽ പങ്കെടുത്ത തിരുവല്ല നഗരസഭ വൈസ് ചെയർമാൻ ഫിലിപ്പിന്റേയും സംഘത്തിനും നേരെയാണ് ആക്രമണമുണ്ടായത്. കാറിലെത്തിയ നാലംഗ സംഘമാണ് ഓശാന ശുശ്രൂഷകൾക്കിടയിൽ കുരുമുളക് സ്‌പ്രേ അടിച്ചത്. റാലിയിലേക്ക് വാഹനം ഇടിച്ചു കയറ്റിയത് ചോദ്യം ചെയ്തതിനെ തുടർന്നാണ് അക്രമം ഉണ്ടായത്.

തിരുവല്ല നഗരസഭ വൈസ് ചെയർമാൻ ഫിലിപ്പ് ജോർജ്, സ്റ്റീഫൻ ജോർജ്, ജോൺ ജോർജ്, ഡേവിഡ് ജോസഫ് എന്നിവർക്ക് നേരെയായിരുന്നു ആക്രമണം. ഇവർക്ക് പരിക്കേറ്റു. എന്നാൽ അക്രമത്തിന് ശേഷം നാലംഗ സംഘം വാഹനവുമായി രക്ഷപെട്ടു. പരിക്കേറ്റവർ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആർക്കും ഗുരുതരമായ പരിക്കില്ല. അതേസമയം സംഭവത്തിൽ തിരുവല്ല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles