തൃശൂർ :ഇന്നലെ രാത്രിയിലാണ് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ യുവാക്കളുടെ അതിക്രമം അരങ്ങേറിയത്. ബാറിൽ സംഘർഷമുണ്ടാക്കിയതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത പ്രതികളാണ് അക്രമം നടത്തിയത്. സ്റ്റേഷനിൽ ഉണ്ടായിരുന്ന എസ് ഐ അജിത്തിനെ ആക്രമിക്കുകയും സ്റ്റേഷന്റെ ജനൽ ചില്ല് അടിച്ച് തകർക്കുകയും ചെയ്തു.എടവിലങ്ങ് പൊടിയൻ ബസാർ സ്വദേശികളായ കുന്നത്ത് രഞ്ജിത്ത് (37), വാലത്ത് വികാസ് (35) എന്നിവരാണ് പോലീസ് സ്റ്റേഷനിൽ പരാക്രമം നടത്തിയത്.
പ്രതികൾക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയ ശേഷമായിരിക്കും കോടതിയിൽ ഹാജരാക്കുക. യുവാക്കളുടെ ആക്രമണത്തിൽ കൈക്ക് പരിക്കേറ്റ എസ് ഐ അജിത്ത് ഇപ്പോൾ ചികിത്സയിലാണ്.

