Wednesday, May 22, 2024
spot_img

മുഖ്യമന്ത്രി ഉദ്യോഗാർത്ഥികളെ വെല്ലുവിളിക്കുന്നു; യുവമോർച്ച

പി എസ് സി റാങ്ക്ലിസ്റ്റുകളുടെ കാലാവധി നീട്ടില്ല എന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവന അത്യന്തം പ്രതിഷേധാർഹവും, അപലപനീയവുമാണ്. തൊഴിലിന് വേണ്ടി സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളെ വെല്ലുവിളിക്കുകയാണ് മുഖ്യമന്ത്രിയെന്ന് യുവമോർച്ച സംസ്ഥാന അധ്യക്ഷൻ സി ആർ പ്രഫുൽകൃഷ്ണൻ ആരോപിച്ചു.തിരഞ്ഞെടുപ്പിന് മുമ്പ് ഉദ്യോഗാർത്ഥികൾക്ക് സർക്കാർ നൽകിയ ഉറപ്പുകളെല്ലാം പാഴ് വാക്കുകൾ മാത്രമായിരുന്നു.

നാലാം തിയ്യതി പകരം ലിസ്റ്റില്ലാതെ കാലാവധിയവസാനിക്കുമ്പോൾ ഇനി ഉണ്ടാകുന്ന പ്രമോഷൻ ഒഴിവുകളും, റിട്ടയർമെൻ്റ് വേക്കൻസികളിലും യഥേഷ്ടം പിൻവാതിൽ നിയമനം നടത്താനുള്ള വലിയ അവസരമായാണ് സർക്കാർ കാണുന്നതെന്ന് വ്യക്തമാണ്. കാലാവധി നീട്ടിനൽകിയ ലിസ്റ്റുകളിൽ നിന്ന് പ്രസ്തുത കാലയളവിൽ നാമമാത്ര നിയമനങ്ങളേ നടന്നിട്ടുള്ളൂ അതു കൊണ്ട് തന്നെ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നിർബന്ധമായും നീട്ടി നൽകണമെന്ന് യുവമോർച്ച ആവശ്യപ്പെടുന്നു എന്നും പ്രഫുൽകൃഷ്ണൻ കൂട്ടിച്ചേർത്തു

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles