ദില്ലി : സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് മാര്‍ച്ച് 21ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ജനങ്ങളോട് പറഞ്ഞ ഏറ്റവും പ്രധാനപ്പെട്ട കാര്യം സാമൂഹിക അകലം പാലിക്കുക എന്നതാണ്.
കടകളില്‍ സാധനങ്ങള്‍ വാങ്ങാനെത്തുന്നവരെല്ലാം അകലം പാലിക്കാൻ ശ്രദ്ധിക്കുന്നുണ്ട്. ക്യുവിൽ നിൽക്കുമോൾ എല്ലാവരും അകലം പാലിക്കാൻ ശ്രദ്ധിക്കുന്നുണ്ട്.കൊറോണയില്‍ നിന്ന് രക്ഷപ്പെടാന്‍ അകലം പാലിക്കുന്നതില്‍ കവിഞ്ഞ് മറ്റ് മാര്‍ഗ്ഗങ്ങളൊന്നുമില്ലെന്ന് നേരത്തെ പ്രധാനമന്ത്രി പറഞ്ഞിരുന്നു.

