ജിദ്ദ: 15 മണിക്കൂര്‍ കര്‍ഫ്യൂ പുണ്യനഗരങ്ങളായ മക്കയേയും മദീനയെയും പകല്‍ വെളിച്ചത്തിൽ പോലും ആളില്ല.
വൈകീട്ട് മൂന്ന് മുതല്‍ രാവിലെ ആറു വരെ നീണ്ടുനില്‍ക്കുന്ന നിരോധനാജ്ഞ റിയാദ് നഗരത്തോടൊപ്പം മക്കയിലും മദീനയിലും വ്യാഴാഴ്ച മുതലാണ് ആരംഭിച്ചത്.
വൈകീട്ട് മുതല്‍ ജനനിബിഡമായി മാത്രം കണ്ടിട്ടുള്ള മക്കയിലെ മസ്ജിദുല്‍ ഹറാമും മദീനയിലെ മസ്ജിദുന്നബവിയും പരിസരങ്ങളുമെല്ലാം കഴിഞ്ഞ 15 മണിക്കൂര്‍ നിശ്ചലമാണ്.
ഈ പ്രദേശങ്ങളില്‍ ഇന്നത്തേതുപോലെ വിജനമായ റോഡുകളും തെരുവുകളും മാത്രമായി മുന്‍കാലങ്ങളില്‍ ഒരിക്കലും ഉണ്ടായിട്ടില്ല.

