നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കേ അടുത്ത മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ട് കോണ്‍ഗ്രസില്‍ അന്തര്‍നാടകങ്ങള്‍ തുടങ്ങി. ആരോഗ്യരംഗത്തെ മികവ് മുന്‍ നിര്‍ത്തി ഇടതുഭരണം തുടരുമെന്ന രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തലുകള്‍ക്ക് മേല്‍ കേരളത്തിന്റെ തെരഞ്ഞെടുപ്പ് പാരമ്പര്യത്തെ പരിഗണിക്കുന്ന കോണ്‍ഗ്രസില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും അടക്കമുള്ളവര്‍ ലൈംലൈറ്റില്‍ നിറഞ്ഞു നില്‍ക്കാനുള്ള തന്ത്രങ്ങള്‍ പയറ്റിത്തുടങ്ങിയിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ വിലയിരുത്തല്‍

