മനസാക്ഷിയെ നടുക്കുന്ന ഒരു ദൃശ്യമാണ് നിങ്ങൾ ഇപ്പോൾ കണ്ടത്. മാധ്യമങ്ങളെല്ലാം ഈ വാർത്ത ഇപ്പോൾ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്. കാറിൽ ചാരി നിന്ന ആറുവയസ്സുകാരന് ക്രൂരമർദനം. മുഘ്യമന്ത്രിയുടെ സ്വന്തം നാട്ടിലാണ് ഈ ക്രൂരത അരങേറിയത്. കണ്ണൂർ തലശേരിയിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം. കാറിൽ വെറുതെ ഒന്ന് ചാരി നിന്ന കുട്ടിയെ കാറിന്റെ ഉടമയായ ഒരാൾ എത്തി ചവിട്ടി തെറിപ്പിക്കുകയായിരുന്നു. പൊന്ന്യം പാലം സ്വദേശി ശിഹ്ഷാദാണ് യാതൊരു ദാക്ഷണ്യവുമില്ലാതെ വെറും ആറു വയസ്സുമാത്രം പ്രായമുള്ള കുട്ടിയെ മർദിച്ചത്. ജോലിക്കായി ഇവിടേക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ കുട്ടിക്ക് നേരെയാണ് ആക്രമണമുണ്ടായത്.
ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം നടന്നത്. തെറ്റായ ദിശയിൽ പാർക്ക് ചെയ്ത നിലയിലായിരുന്നു കാർ. ഇതിനിടയിൽ കാറിനടിത്തേക്കെത്തിയ കുട്ടി കൗതുകത്തോടെ കാറിനടുത്തേക്കെത്തുകയും, അതിൽ തൊട്ട ശേഷം കാറിൽ വെറുതെ ചാരി നിൽക്കുകയുമായിരുന്നു. ഇതുകണ്ട ആങ്ഹോട്ട് വന്ന ശിഹ്ഷാദ് ഒരു ഭീകരനെ പോലെ കുട്ടിയെ ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു. മർദനത്തിൽ കുട്ടിയുടെ നടുവിന് കാര്യമായി തന്നെ പരിക്കേറ്റിട്ടുമുണ്ട്. സംഭവം കണ്ടനാട്ടുകാർ ഇത് ചോദ്യം ചെയ്തെങ്കിലും അത് ഗൗനിക്കാതെ ശിഹ്ഷാദ് കാറുമായി പോകുകയായിരുന്നു. തുടർന്ന് നാട്ടുകാർ ഇതിന്റെ ദൃശ്യങ്ങൾ സഹിതം പൊലീസിനെ സമീപിച്ചെങ്കിലും മർദനത്തിൽ കേസെടുക്കാൻ ആദ്യം പൊലീസ് തയ്യാറായില്ല.
തുടർന്ന് ദൃക്സാക്ഷിയായ യുവ അഭിഭാഷകൻ അറിയിച്ചതിനെ തുടർന്ന് ശിഹ്ഷാദിനെ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും വിട്ടയക്കുകയായിരുന്നു. ഇന്ന് രാവിലെയോടെ ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തുവരികയും തുടർന്ന് സംഭവം വലിയ വാർത്തയാകുകയും ചെയ്തു. സംഭവത്തിൽ പോലീസുകാർക്കെതിരെയും വ്യാപക വിമർശനം ഉയർന്നതോടെയാണ് ശിഹ്ഷാദിനെ കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാകേസെടുത്തു. വധശ്രമത്തിനാണ് ശിഹ്ഷാദിനെതിരെ കേസ് എടുത്തിട്ടുള്ളത്. നടപടികൾ പൂർത്തിയാക്കിയ ശേഷം ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.
പിണറായിയുടെ മൂക്കിൻതുമ്പത്ത് നടന്ന ഈ സംഭവത്തിൽ ഇതുവരെ ഒരു പ്രതികരണം നടത്താനോ പോലീസ് ആദ്യം കേസെടുക്കാത്തതിൽ നടപടിയെടുക്കാനോ നമ്മുടെ മുഖ്യൻ തയ്യാറായിട്ടില്ല. ഇതൊന്നും അദ്ദേഹത്തെ ബാധിക്കുന്ന വിഷയമേയല്ല എന്ന മട്ടാണ്.
ഒരു പക്ഷെ ആ കുഞ്ഞ് വിലപിടിപ്പുള്ള വസ്ത്രവും മറ്റുമാണ് ഇട്ടിരുന്നതെങ്കിൽ ശിഹഷാദ് ഒരിക്കലും ഈ കണ്ണില്ല ക്രൂരത ആ ബാലനോട് ചെയ്യില്ലായിരുന്നു. അവൻ ഒരു അനാഥനാണെന്ന് കരുതിയാകാം, ആരും ചോദിക്കാനില്ലാത്തവനെന്നു കരുതിയാകാം, പൈശാചികമാം വിധം ആ കുഞ്ഞിനോട് പെരുമാറിയത്. ഇത്തരത്തിലുള്ള ക്രൂരത ചെയ്യുന്ന ശിഹഷാദിനെപ്പോലുള്ളവർക്ക് നിയമം അർഹിക്കുന്ന ശിക്ഷ തന്നെ നടപ്പിലാക്കുമെന്ന് വിശ്വസിക്കാം.

