Friday, May 3, 2024
spot_img

സാങ്കേതിക സർവകലാശാല വിസിയായി സിസ തോമസ് ചുമതലയേറ്റു; പ്രതിഷേധവുമായി ഇടത് അനുകൂല സര്‍വീസ് സംഘടനകള്‍

തിരുവനന്തപുരം: സങ്കർഷങ്ങൾക്കിടയിലും സാങ്കേതിക സര്‍വകലാശാല താത്കാലിക വി.സിയായി ഡോ.സിസാ തോമസ് ചുമതലയേറ്റു. എസ്എഫ്‌ഐയുടെയും ഇടത് അനുകൂല സര്‍വീസ് സംഘടനകളുടെയും പ്രതിഷേധ വലയം ഭേദിച്ചാണ് സിസാ തോമസ് ചുമതലയേറ്റെടുത്തത്. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം താല്‍കാലികമെന്നും തനിക്ക് ഒരു രാഷ്ട്രീയ പശ്ചാത്തലവും ഇല്ലെന്നും സിസ തോമസ് മാധ്യമങ്ങളോട് പറഞ്ഞു.

സാങ്കേതിക വിദ്യാഭ്യാസ ജോയിൻറ് ഡയറക്ടാറാണ് സിസ എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് ചുമതല നൽകാനുള്ള സർക്കാർ ശുപാർശ തള്ളിയിട്ടാണ് രാജ് ഭവൻ ഇത്തരത്തിലൊരു ഉത്തരവ് പുറപ്പെടുവിച്ചത്.

ചുമതലയേറ്റടുത്ത കാര്യം രാജ്ഭവനെ രേഖാമൂലം അറിയിച്ചെന്ന് സിസാ തോമസ് പറഞ്ഞു. തുടര്‍ന്ന് ഓഫിസ് വിട്ട വിസിക്കെതിരെ പ്രതിഷേധം കനത്തിരുന്നു. പ്രതിഷേധം പ്രതീക്ഷിച്ചിരുന്നെന്നും പുതിയ വിസി വരുന്നതുവരെ ചാന്‍സലര്‍ ഏല്‍പ്പിച്ച ചുമതല നിര്‍വഹിക്കുമെന്നും സിസ തോമസ് പറഞ്ഞു.

Related Articles

Latest Articles