Monday, October 26, 2026

ഇനിയെങ്കിലും അടങ്ങിയിരിക്കണം;ലോക്ഡൗണിനിടയിൽ ഒളിച്ചോടിയതിന് കേസെടുത്തു

കോഴിക്കോട്: രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ നിയമലംഘിച്ച്‌ വീടുവിട്ടിറങ്ങിയ സംഭവത്തില്‍ കമിതാക്കള്‍ക്കെതിരെ കേസെടുത്തു. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. മകളെ കാണാനില്ലെന്ന ചമല്‍ സ്വദേശിയുടെ പരാതിയിലാണ് താമരശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തില്‍ എകരൂല്‍ സ്വദേശിക്കൊപ്പമാണ് പെണ്‍കുട്ടിയെന്ന് കണ്ടെത്തി. പിന്നീട് പോലീസ് ഇരുവരെയും താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. എന്നാൽ പെണ്‍കുട്ടിയുടെ ഇഷ്ടപ്രകാരം അവരെ കാമുകനൊപ്പം വിട്ടെങ്കിലും കൊറോണക്കാലത്തെ നിയന്ത്രണം ലംഘിച്ച്‌ പുറത്തിറങ്ങി സഞ്ചരിച്ചതിന് ഇരുവര്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

Related Articles

Latest Articles