ലണ്ടന്‍: ലോകം മുഴുവന്‍ കോവിഡ്-19 ന് എതിരെയുള്ള യുദ്ധം നടക്കുമ്പോൾ കൊറോണ വൈറസിനെതിരെ പോരാടുന്ന രാജ്യങ്ങള്‍ക്ക് മാതൃകയാകുകയാണ് ഇന്ത്യ . കോവിഡ് 19 നെ തടയാനായുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ലോകാരോഗ്യ സംഘടനയുടെ പ്രശംസ ലഭിച്ചിരുന്നു. ഇതിനു പിന്നാലെ ഇന്ത്യയെ മാതൃകയാക്കി ബ്രിട്ടണും രംഗത്തു വന്നു .
നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് പ്രവര്‍ത്തകര്‍ക്ക് എല്ലാ പിന്തുണയും അറിയിച്ചു ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മുന്നോട്ട് വന്നിരുന്നു. ഇതിനു പിന്നാലെ ബ്രിസ്റ്റണിലെ ജനങ്ങളും ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ അഭിനന്ദിച്ചു.

