Monday, October 12, 2026

ഒരിടവേളയ്ക്ക് ശേഷം സെക്രട്ടേറിയറ്റ് നട സമരഭൂമിയായി…പ്രതിഷേധവുമായെത്തിയത് യുവമോർച്ചയും യൂത്ത് കോൺഗ്രസ്സും…

തിരുവനന്തപുരം: കോവിഡ് ബാധിച്ച്‌ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ടുപേര്‍ മരിച്ചതുമായി ബന്ധപ്പെട്ട് സെക്രെട്ടറിയേറ്റിന് മുന്നില്‍ യുവമോര്‍ച്ച, യുത്ത് കോണ്‍ഗ്രസ് സംഘടനകളുടെ പ്രതിഷേധം.
ബാരിക്കേഡ് മറിച്ചിടാന്‍ പ്രവർത്തകർ ശ്രമിച്ചപ്പോൾ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പിന്നാലെ പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. തുടര്‍ന്ന് സമരക്കാരെ പൊലീസ് അനുനയിപ്പിക്കുന്നതിനിടെ രണ്ടുപേര്‍ സെക്രട്ടേറിയറ്റിന്റെ വളപ്പിലേക്ക് ചാടിക്കയറി. തുടര്‍ന്ന് പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്ത് നീക്കി.കെ.എസ്. ശബരീനാഥന്‍ എംഎല്‍എയുടെ നേതൃത്വത്തിലാണ് യൂത്ത് കോണ്‍ഗ്രസ് സമരം എത്തിയത്.

Related Articles

Latest Articles