ദില്ലി : രാജ്യത്ത് കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം വർധിച്ച് വരുന്ന സാഹചര്യത്തിൽ രോഗപ്രതിരോധത്തിന് സൈന്യം രംഗത്തിറങ്ങുന്നു. കരസേന മേധാവി എം.എം. നർവാനെയാണ് സൈനിക പദ്ധതി വെളിപ്പെടുത്തിയത്. ഓപ്പറേഷൻ നമസ്തേ എന്നതാണ് സൈന്യത്തിന്റെ കൊവിഡ് പ്രതിരോധ പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. രാജ്യത്താകമാനം എട്ട് കൊവിഡ് ക്വാറന്റൈൻ കേന്ദ്രങ്ങളാണ് സൈന്യം നിലവിൽ സജ്ജമാക്കിയിരിക്കുന്നത്. മുമ്പ് നിരവധി പദ്ധതികൾ വിജയകരമായി നടപ്പിലാക്കിയിട്ടുള്ള ഇന്ത്യൻ ആർമി ഓപ്പറേഷൻ നമസ്തേയും വിജയകരമായി പൂർത്തിയാക്കുമെന്നും കരസേന മേധാവി എം.എം നരവാനെ പറഞ്ഞു.
കൊവിഡിനെതിരായ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനെയും പൊതുജനത്തിനെയും സഹായിക്കുക എന്നത് സൈന്യത്തിന്റെ ഉത്തരവാദിത്തമാണ്. മാത്രമല്ല കരസേനാ മേധാവിയെന്ന നിലയില്‍ സേനാംഗങ്ങള്‍ ആരോഗ്യവാന്മാരായിരിക്കുകയെന്നത് തന്റെ ഉത്തരവാദിത്തം കൂടിയാണ്. രാജ്യത്തെ സംരക്ഷിക്കണമെന്നുണ്ടെങ്കില്‍ ഞങ്ങള്‍ ആരോഗ്യവാന്മാരായി ഇരിക്കേണ്ടത് സുപ്രധാനമാണ്. ഇക്കാര്യം മുന്‍നിര്‍ത്തി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരുന്നുവെന്നും അത് കര്‍ശനമായി പാലിക്കുമെന്നും നർവാൻ പറഞ്ഞു. സൈന്യത്തിലുള്ളവര്‍ക്ക് പലപ്പോഴും സാമൂഹിക അകലം പാലിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും എന്നാല്‍ വ്യക്തിശുചിത്വം പാലിക്കണമെന്നും അദ്ദേഹം സേനാംഗങ്ങള്‍ക്ക് നിര്‍ദേശം നല്കി.

