Sunday, October 18, 2026

കാശ്മീരില്‍ അഞ്ച് ഡോക്ടര്‍മാര്‍ക്ക് കോവിഡ്

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ശ്രീനഗറില്‍ അഞ്ച് ഡോക്ടര്‍മാര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. ഇതോടെ കാശ്മീരില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,188 ആയി.

ശ്രീ മഹാരാജ ഹരി സിംഗ് ആശുപത്രിയിലെ മൂന്ന് ഇഎന്‍ടി ഡോക്ടര്‍മാര്‍, എസ്‌കെഐഎംഎസ് ബെമിന്‍ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധന്‍, ശ്രീനഗര്‍ സര്‍ക്കാര്‍ ദന്ത മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

കാശ്മീരില്‍ 13 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 575 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.

Related Articles

Latest Articles