Saturday, October 31, 2026

കാശ്മീരിൽ വിളയാട്ടം നടക്കില്ല ഭീകരരേ…

ജമ്മു കാശ്മീര്‍: ജമ്മു കാശ്മീരിലെ കുല്‍ഗാമില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ ഇന്ത്യന്‍ സൈന്യം വധിച്ചു.

സിആര്‍പിഎഫ്- ജമ്മു കാശ്മീര്‍ പൊലീസ്- കശ്മീര്‍ മേഖലാ പൊലീസ് എന്നിവരടങ്ങുന്ന സംയുക്ത സേനയും ഭീകരവാദികളുമായി ഇന്ന് പുലര്‍ച്ചെയാണ് ലോവര്‍ മുണ്ഡ മേഖലയില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്.

മേഖലയില്‍ ഭീകരര്‍ ഒളിഞ്ഞിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെ ഭീകരര്‍ സൈന്യത്തിന് നേര്‍ക്ക് വെടിയുതിര്‍ത്തു. തുടര്‍ന്ന് സംയുക്ത സേന നടത്തിയ ശക്തമായ ആക്രമണത്തില്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെടുകയായിരുന്നു.

കൊല്ലപ്പെട്ട ഒരു ഭീകരന്റെ മൃതദേഹം ലഭിച്ചതായും മേഖലയില്‍ തിരച്ചില്‍ തുടരുകയാണെന്നും കാശ്മീര്‍ പൊലീസ് അറിയിച്ചു.

Related Articles

Latest Articles