പാര്‍വതി നായികയായി കഴിഞ്ഞ വര്‍ഷം സംവിധായകന്‍ മനു അശോകന്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘ഉയരെ’. ആസിഡ് ആക്രമണത്തിനിരയായ പല്ലവി എന്ന പെണ്‍കുട്ടിയുടെ ജീവിതമാണ് ‘ ഉയരെ ‘ സിനിമയുടെ പശ്ചാത്തലം. ഉയരെ റിലീസ് ചെയ്ത് ഒരു വര്‍ഷം ആയിരിക്കുകയാണ്. സിനിമയുടെ ഒന്നാം വാര്‍ഷികത്തില്‍ പാര്‍വതി പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്.
നമ്മുടെയെല്ലാം ഉളളിലെ പല്ലവിയുടെ മനഃശക്തിയെ സല്യൂട്ട് ചെയ്യാം. ഉയരെയുടെ ഒരു വര്‍ഷം. ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്ക് പറക്കുന്നു. എല്ലാവരുടെയും സ്‌നേഹത്തിന് നന്ദി എന്നാണ് പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

