Monday, October 12, 2026

കിണറ്റില്‍ വീണ പശുക്കുട്ടിയെ രക്ഷിക്കാനിറങ്ങി; സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

കാസര്‍കോട്: കുമ്പളയില്‍ സഹോദരങ്ങള്‍ കിണറ്റില്‍ ശ്വാസം മുട്ടി മരിച്ചു. കാസര്‍കോട് സുബ്ബയ്യക്കട്ടയില്‍ ധര്‍മ്മത്തടുക്ക സ്വദേശികളായ നാരായണന്‍ (45), ശങ്കര്‍ (35) എന്നിവരാണ് മരിച്ചത്.

കിണറ്റില്‍ വീണ പശുക്കുട്ടിയെ എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കിണറിന് ആഴം കൂടുതലായിരുന്നുവെന്നാണ് വിവരം. ശുദ്ധവായു ലഭിക്കാതെ ശ്വാസം മുട്ടി മരിച്ചതാകാമെന്നാണ്  പ്രാഥമിക നിഗമനം.

Related Articles

Latest Articles