Sunday, November 8, 2026

കുഞ്ഞിനെ കടലിലെറിഞ്ഞു കൊന്നത് കാമുകനെ സ്വന്തമാക്കാൻ തന്നെ

കണ്ണൂര്‍:തയ്യിലില്‍ കുഞ്ഞിനെ കടലിലെറിഞ്ഞു കൊന്ന കേസില്‍ അമ്മ ശരണ്യക്കെതിരെയുള്ള കുറ്റപത്രം തയാറായി. ശരണ്യയുടെ കാമുകന് കൊലപാതകവുമായി ബന്ധമില്ലെന്നാണു പൊലീസിന്‍റെ വിശദീകരണം. കുഞ്ഞ് കാമുകനുമായുള്ള ബന്ധത്തിന് തടസ്സം ആകുമെന്ന് കരുതിയാണ് ശരണ്യ കൈക്കുഞ്ഞിനെ ഇല്ലാതാക്കിയത്.

ഭര്‍ത്താവില്‍നിന്ന് മാറി കഴിഞ്ഞിരുന്ന ശരണ്യ അന്ന് ഭര്‍ത്താവിനെ വിളിച്ചു വരുത്തിയത് നീണ്ട ആസൂത്രണത്തിനൊടുവിലാണ്. ഭര്‍ത്താവു വീട്ടിലുള്ളപ്പോള്‍ കുഞ്ഞിനെ കൊലപ്പെടുത്തിയാല്‍ കുറ്റം ഭര്‍ത്താവില്‍ കെട്ടിയേല്‍പ്പിക്കാമെന്നും ശരണ്യ തീരുമാനിച്ചിരുന്നു. അതനുസരിച്ചാണ് ഭര്‍ത്താവു ഉറങ്ങുന്ന സമയം ആരുമറിയാതെ ശരണ്യ കുഞ്ഞിനെ കടലില്‍ എറിഞ്ഞു കൊലപ്പെടുത്തിയത് എന്ന് പോലീസ് പറയുന്നു. പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിന് ഇടയിലാണ് ശരണ്യ കുറ്റം സമ്മതിച്ചത്.

Related Articles

Latest Articles