Sunday, November 8, 2026

കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാര്‍ സ്വയം നിരീക്ഷണത്തില്‍

തിരുവനന്തപുരം: കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. തൃശൂരില്‍ കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തക പങ്കെടുത്ത യോഗത്തില്‍ മന്ത്രിയും ഉണ്ടായിരുന്നു. ഇത് പരിഗണിച്ചാണ് മന്ത്രി ഞായറാഴ്ച രാത്രി മുതല്‍ സ്വയം നിരീക്ഷണത്തിലേക്ക് മാറിയത്.

മന്ത്രിയുടെ മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ മേയ് 15ന് തൃശൂര്‍ കോര്‍പറേഷന്‍ ഓഫീസിലായിരുന്നു യോഗം ചേര്‍ന്നത്. ഈ യോഗത്തില്‍ പങ്കെടുത്ത കോര്‍പറേഷനിലെ ആരോഗ്യവിഭാഗത്തിലെ ഉദ്യോഗസ്ഥ ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിനു പിന്നാലെയാണ് മന്ത്രി തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ ക്വാറന്റീനില്‍ പ്രവേശിച്ചത്.

അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും ക്വാറന്റീനില്‍ പ്രവേശിച്ചു. കോവിഡ് ടെസ്റ്റ് നടത്തിയ ശേഷം മെഡിക്കല്‍ ബോര്‍ഡ് നല്‍കുന്ന നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു.

Related Articles

Latest Articles