Sunday, November 1, 2026

കൊറോണ യുദ്ധത്തിൽ യോദ്ധാക്കൾക്ക് ആദരവറിയിച്ച് അവർ വരുന്നു…

ദില്ലി : കൊറോണ വൈറസ് പ്രതിരോധത്തിൻ്റെ ഭാഗമായ യോദ്ധാക്കള്‍ക്ക് ആദരവറിയിച്ച് മെയ് 3 ന് ശ്രീനഗർ മുതൽ തിരുവനന്തപുരം വരെയും കച്ച് മുതൽ ദിബ്രുഗഡ് വരേയും ഇന്ത്യൻ വ്യോമസേന ഫ്ലൈ പാസ്റ്റ് നടത്തും. കൊറോണ പ്രതിരോധത്തിന് മുന്‍നിരയില്‍ നിന്ന് പോരാടിയ എല്ലാ യോദ്ധാക്കള്‍ക്കും സായുധ സേനയെ പ്രതിനിധീകരിച്ച് നന്ദി പറയുന്നതായി സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് അറിയിച്ചു..

ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ശുചിത്വ തൊഴിലാളികള്‍, പോലീസ്, ഹോം ഗാര്‍ഡുകള്‍, ഡെലിവറി ബോയ്‌സ്, മീഡിയ എന്നിവ ദുഷ്‌കരമായ സമയങ്ങളില്‍ ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകാമെന്ന സര്‍ക്കാരിന്റെ സന്ദേശമാണ് അവര്‍ പ്രാവര്‍ത്തികമാക്കിയതെന്നും ബിപിന്‍ റാവത്ത് വ്യക്തമാക്കി.കൊറോണ വൈറസിനെതിരെ പോരാടുന്നവരുടെ പിന്നിൽ സായുധ സേന ശക്തമാണെന്നും അദ്ദേഹം പറഞ്ഞു.

മെയ് 3 ന് ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലുകൾ തീരങ്ങളിൽ നങ്കൂരമിടും. ഹെലികോപ്ടറുകൾ ആശുപത്രികൾക്ക് മുകളിൽ പുഷ്പവൃഷ്ടി നടത്തും.മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് ഉപ സൈനിക മേധാവിമാരോടൊപ്പമായിരുന്നു മാധ്യമ കൂടിക്കാഴ്ച. ഇതാദ്യമായാണ് സംയുക്ത സൈനിക മേധാവി മറ്റു മൂന്ന് ഉപസൈനിക മേധാവിമാരോടൊപ്പം മാധ്യമങ്ങളെ കാണുന്നത്.

Related Articles

Latest Articles