Monday, November 2, 2026

കൊറോണ, : വിവരങ്ങൾക്ക് ഇനിമുതൽ പുതിയ മാർഗം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ രോഗികളുടെ വിവരങ്ങള്‍ അറിയിക്കാന്‍ ഇനി മുതൽ പുതിയ മാര്‍ഗം. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സംവിധാനം തുടങ്ങി.

രോഗലക്ഷണവുമായി സ്വകാര്യ ആശുപത്രിയിലോ ഡോക്ടര്‍മാരുടെ വീട്ടിലോ പരിശോധനയ്ക്കെത്തുന്നവരെ സംബന്ധിച്ച വിവരങ്ങള്‍ ആരോഗ്യ വകുപ്പിനെ അറിയിക്കാനാണ് www.fightcovid.online എന്ന വെബ് പോര്‍ട്ടല്‍ ആരംഭിച്ചത്.

അടിയന്തര ചികിത്സ വേണ്ട സാഹചര്യത്തില്‍ 1077 എന്ന ടോള്‍ ഫ്രീ നമ്ബറില്‍ ബന്ധപ്പെട്ട് രോഗികള്‍ക്ക് വേണ്ട അവശ്യ സംവിധാനങ്ങളും നിര്‍ദ്ദേശങ്ങളും ലഭ്യമാക്കാവുന്നതാണ്.

Related Articles

Latest Articles