മുംബൈ : കൊറോണ വൈറസ് ആഘാതമേല്‌പ്പിച്ച ചെറുകിട – ഇടത്തരം വ്യാപാര-വാണിജ്യ മേഖലയിലുള്ളവര്‍ക്ക് പ്രത്യേക വായ്‌പ ലഭ്യമാക്കാന്‍ എസ്.ബി.ഐയുടെ തീരുമാനം. കൊറോണ എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ (സി.ഇ.സി.എല്‍) എന്ന പ്രത്യേക വായ്‌പാ പദ്ധതി നിബന്ധനകള്‍ക്ക് വിധേയമായി ജൂണ്‍ 30 വരെ ലഭ്യമാണ്.
അര്‍ഹരായവര്‍ക്ക് മൊത്തം പ്രവര്‍ത്തന മൂലധനത്തിന്റെ 10 ശതമാനം വരെ തുക വായ്‌പയായി ലഭിക്കും. 200 കോടി രൂപയില്‍ താഴെ മൂലധനമുള്ളവരാണ് വായ്‌പ നേടാന്‍ യോഗ്യര്‍.7.25 ശതമാനമായിരിക്കും പലിശ. പ്രോസസിംഗ് ചാര്‍ജ് ഉണ്ടാവില്ല. കാലാവധിക്ക് മുമ്ബ് വായ്‌പാബാദ്ധ്യത തീര്‍ത്താല്‍ പ്രീപേയ്‌മെന്റ് പിഴയുമുണ്ടാവില്ല.എസ്.ബി.ഐയുടെ നടപടി വൈകാതെ മറ്റു പൊതുമേഖലാ ബാങ്കുകളും പിന്തുടരാനാണ് സാദ്ധ്യത.

