Monday, October 26, 2026

കൊവിഡ് 19;ലോ​ക​ത്താ​കെ മ​ര​ണം 1.03 ല​ക്ഷം ക​ട​ന്നു

ദില്ലി : ലോ​ക​ത്താ​കെ കൊവി​ഡ് 19 മ​ര​ണം 1.03 ല​ക്ഷം ക​ട​ന്നു. 1,03,506 പേ​രാ​ണ് കൊ​വിഡ് 19 ബാ​ധി​ച്ച്‌ ഇ​തു​വ​രെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്.ലോ​ക​ത്താ​കെ​യു​ണ്ടാ​യ മ​ര​ണ​ങ്ങ​ളി​ല്‍ പ​കു​തി​യി​ലേ​റെയും ഇറ്റലി,അ​മേ​രി​ക്ക,സ്പെ​യി​ന്‍,ഫ്രാ​ന്‍​സ് എന്നീ രാജ്യങ്ങളിലാണ് സംഭവിച്ചത്. 18,849 ആ​ളു​ക​ളാണ് ഇതുവരെം ഇ​റ്റ​ലിയിൽ മരിച്ചത്.അ​മേ​രി​ക്ക (18,761), സ്പെ​യി​ന്‍ (16,353), ഫ്രാ​ന്‍​സ് (13,197) എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലാ​ണ് പ​തി​നാ​യി​ര​ത്തി​ല​ധി​കം മ​ര​ണ​ങ്ങ​ളു​ണ്ടാ​യ​ത്. അ​മേ​രി​ക്ക​യി​ല്‍ മാ​ത്രം അ​ഞ്ച് ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ള്‍​ക്ക് ഇ​തു​വ​രെ രോ​ഗ​ബാ​ധ​യു​ണ്ടാ​യി​ട്ടു​ണ്ട്.രോ​ഗം അ​തി​വേ​ഗം പ​ട​ര്‍​ന്ന രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് അ​മേ​രി​ക്ക. ഇ​ന്ന​ത്തെ മ​ര​ണ​നി​ര​ക്ക് കൂ​ടി പു​റ​ത്തു​വ​രു​ന്ന​തോ​ടെ അ​മേ​രി​ക്ക കോ​വി​ഡ് രോ​ഗ മ​ര​ണ​പ്പ​ട്ടി​ക​യി​ല്‍ ഒ​ന്നാ​മ​തെ​ത്തു​മെ​ന്നും ക​ണ​ക്കു​കൂ​ട്ടു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ര​ണ്ടാ​യി​ര​ത്തോ​ളം ആ​ളു​ക​ളാ​ണ് അ​മേ​രി​ക്ക​യി​ല്‍ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്.

Related Articles

Latest Articles