Sunday, November 8, 2026

കൊ​ല്ലം ജി​ല്ല​യി​ല്‍ ആ​ദ്യ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ആശുപത്രികളും ലാബും അധികൃതര്‍ പൂട്ടി

കൊല്ലം: കൊ​ല്ലം ജി​ല്ല​യി​ല്‍ ആ​ദ്യ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ആശുപത്രികളും ലാബും അധികൃതര്‍ പൂട്ടിച്ചു. ദു​ബാ​യി​ല്‍​നി​ന്നു നാ​ട്ടി​ലെ​ത്തി​യ പ്രാ​ക്കു​ളം സ്വ​ദേ​ശി​യാ​യ 49 വ​യ​സു​കാ​ര​നാ​ണു രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

ഇവിടങ്ങളിലെ ജീവനക്കാരെ നിരീക്ഷണത്തിലാക്കി.പതിനെട്ടാം തിയതി ദുബായില്‍ നിന്നും വന്ന ഇയാള്‍ കെ എസ് ആര്‍ ടി സി ബസിലും ഓട്ടോയിലുമായാണ് സഞ്ചരിച്ചത് . അഞ്ചാലുംമൂട്ടിലെ പി എന്‍ എന്‍ എം ക്ലിനിക്കിലും രോഗി പോയിരുന്നു . പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയെന്നും സ്വകാര്യ ക്ലിനിക്ക് താല്‍ക്കാലികമായി അടക്കുമെന്നും കളക്ടർ അറിയിച്ചു.

Related Articles

Latest Articles