Saturday, October 17, 2026

സൗദിയിൽ തടവുകാരെ, മോചിപ്പിച്ച് നാടുകടത്തുന്നു

റിയാദ് :കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ സൗദിയില്‍ ജയിലുകളില്‍ കഴിയുന്ന തൊഴില്‍-കുടിയേറ്റ നിയമ ലംഘകരായ 250 വിദേശതടവുകാരെ വിട്ടയച്ചതായി സൗദി മനുഷ്യാവകാശ കമ്മീഷന്‍ പ്രസിഡന്റ് അവ്വാദ് അല്‍ അവ്വാദ്.

ഇവരെ സ്വദേശത്തേക്ക് മടങ്ങാന്‍ അനുവദിക്കുന്നതിലൂടെ അഭ്യന്തര പൊതു സുരക്ഷയില്‍ ഒരിളവും വരുത്താതെ തടവില്‍ ശേഷിക്കുന്ന കുറ്റവാളികള്‍ക്കിടയിലെ ഭീഷണികളെ തരണം ചെയ്യാന്‍ കഴിയുമെന്നും ലോകത്തെ ഭീതിയിലാഴ്ത്തിയ മഹാമാരിയില്‍ നിന്ന് എല്ലാ തരം വിഭാഗങ്ങള്‍ക്കും സുരക്ഷ ഉറപ്പാക്കാനുള്ള രാജ്യത്തിന്റെ പ്രതിജ്ഞാബദ്ധതയാണ് ഈ തീരുമാനം തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles