Sunday, November 8, 2026

കോട്ടയത്ത് കോവിഡ് വ്യാപനംഅതിതീവ്രം; ജില്ലലോക്ക്ഡൗണിലേക്കോ ?

കോട്ടയം: കോട്ടയത്ത് കോവിഡ് വ്യാപനം അതിതീവ്രമാകുന്നു. ജില്ലയിലെ സമ്പർക്ക രോഗികളുടെ എണ്ണത്തിലാണ് വർധനവ്. ഇന്നലെ രോഗം സ്ഥിരീകരിച്ച 118 ല്‍ 116 പേര്‍ക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത് . ഏറ്റുമാനൂര്‍ ചന്തയിലെ 45 പേര്‍ക്ക് പുറമെ പാറത്തോട്, ചങ്ങനാശ്ശേരി ക്ലസ്റ്ററുകളിലും രോഗികളുടെ എണ്ണം ഉയർന്നു .

ഏറ്റുമാനൂര്‍ ക്ലസ്റ്ററില്‍ സാംപിള്‍ പരിശോധന ഇന്നും തുടരും. 45 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച പച്ചക്കറി ചന്തയിലും സമീപ പഞ്ചായത്തുകളിലെ തെരെഞ്ഞെടുത്ത കേന്ദ്രങ്ങളിലുമാണ് പരിശോധന. ഇതിന് പുറമേ പാറത്തോട് 81 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ ഒമ്പത് പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു.ഇതോടെ രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വർധനവ് ഉണ്ടാവുകയാണെങ്കിൽ ജില്ലയിൽ സമ്പൂർണ ലോക്ക്ഡൗൺ ഉണ്ടാകുമെന്നാണ് സൂചന.

Related Articles

Latest Articles