Wednesday, October 28, 2026

കോവിഡ് 19 :കാൻസ് ഫിലിം ഫെസ്റ്റിവൽ റദ്ദാക്കി

പാരീസ് : കൊവിഡ് 19 ബാധയെ തുടര്‍ന്ന് കാ​ന്‍​സ് ഫിലിം ഫെസ്റ്റിവല്‍ മാറ്റിവച്ചു. മേ​യ് 12നും 23​നും ഇ​ട​യിലാണ് ലോ​ക​ത്തി​ലെ ത​ന്നെ വ​ലി​യ ച​ല​ച്ചി​ത്രോ​ത്സ​വ​മാ​യ കാ​ന്‍​സ് നടത്താന്‍ തീരുമാനിച്ചിരുന്നത്. ജൂ​ണി​ലോ ജൂ​ലൈ​യി​ലോ ച​ല​ച്ചി​ത്രോ​ത്സ​വം ന​ട​ത്താ​നാ​ണ് അ​ധി​കൃ​തര്‍ തീരുമാനിച്ചത്.

കൊ​റോ​ണ​യെ തു​ട​ര്‍​ന്നു ട്രി​ബി​ക്ക, എ​സ്‌എ​ക്സ്‌എ​സ്ഡ​ബ്ല്യു, എ​ഡി​ന്‍​ബ​ര്‍​ഗ് തു​ട​ങ്ങി നി​ര​വ​ധി ച​ല​ച്ചി​ത്രോ​ത്സ​വ​ങ്ങ​ള്‍ മാ​റ്റി​വ​ച്ചി​രു​ന്നു.

രോഗബാധ നിയന്ത്രിക്കാന്‍ യൂറോപ്പിനു പിന്നാലെ ലണ്ടനും അടച്ചുപൂട്ടലിനൊരുങ്ങുന്നു. ലോകമാകെ രോഗികളുടെ എണ്ണം 2,40,565 ആയി. ഇറാനിലും സ്ഥിതി ഗുരുതരമായി തുടരുമ്ബോള്‍, രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച്‌ സ്‌പെയിനും കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.

രോഗബാധ നിയന്ത്രിക്കാന്‍ യൂറോപ്പിനു പിന്നാലെ ലണ്ടനും അടച്ചുപൂട്ടലിനൊരുങ്ങുന്നു.

Related Articles

Latest Articles