Sunday, November 8, 2026

കോവിഡ് ചികിത്സയിൽ മാതൃകയായി പത്തനംതിട്ട ജനറൽ ആശുപത്രി

പത്തനംതിട്ട :പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ജീവനക്കാര്‍ കോവിഡ് വൈറസ്ബാധയില്‍ കഴിയുന്നവരേയും നിരീക്ഷണത്തിലുള്ളവരുടേയും ചികിത്സ മാത്രമല്ല നോക്കുന്നത്. നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ആവശ്യമായ ഭക്ഷണവും നൽകുന്നു. വൈറ്റമിന്‍ സി അടങ്ങിയ നാരങ്ങാവെള്ളം, ഉച്ചയ്ക്കും വൈകിട്ടും ചോറ് അല്ലെങ്കില്‍ കഞ്ഞി, നോണ്‍വെജ് ഐറ്റം എന്നിവയാണ് ഇവിടെ ജീവനക്കാരുടെ കൂട്ടായ്മയില്‍ ഒരുക്കി നല്‍കുന്നത്.

ആശുപത്രിക്ക് സമീപമുള്ള ജീവനക്കാരുടെ വീടുകളില്‍ നിന്നാണ് ഇതിനാവശ്യമായ പാത്രങ്ങളും മറ്റും ഒരുക്കിയത്. ജീവനക്കാരുടെ ഫണ്ടില്‍ നിന്നാണ് ഭക്ഷണവിതരണം ആരംഭിച്ചത്. ഇപ്പോള്‍ എച്ച്‌.എം.സി, സര്‍വീസ് സംഘടനകള്‍, വ്യാപാരി വ്യവസായി ഏകോപന സമിതി, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ സഹായവും ലഭിക്കുന്നുണ്ട്. പലചരക്ക് സാധനങ്ങള്‍, പായ്ക്കിംഗ് സാമഗ്രികള്‍, പ്ലെയിറ്റ്, രോഗികള്‍ക്കായുള്ള ബെഡ്ഷീറ്റ് തുടങ്ങിയവയൊക്കെ ഇത്തരത്തില്‍ ലഭ്യമാകുന്നുണ്ട്.

Related Articles

Latest Articles