Monday, October 19, 2026

കോവിഡ് വാക്സിൻ ; പരീക്ഷണങ്ങൾ മക്കളിൽ നടത്താൻ നേതൃത്വം നൽകി ഗവേഷകയായ അമ്മ

ലണ്ടൻ : ലോകത്ത് ദിനം പ്രതി കോവിഡ് രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ രോഗബാധയ്ക്കുള്ള വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ലോകമെമ്പാടുള്ള ശാസ്ത്രജ്ഞന്മാര്‍. ബ്രിട്ടനിലെ ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ ഗവേഷകരും ഇതിനായുള്ള തീവ്ര ശ്രമത്തിലാണ്. ഇതിനായി ബ്രിട്ടണിലെ ഗവേഷക സംഘത്തിലെ ഒരു ശാസ്ത്രജ്ഞയുടെ മക്കളിലാണ് പരീക്ഷണം നടത്തുന്നത് എന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍.

പ്രൊഫ. സാറ ഗില്‍ബര്‍ട്ടിന്റെ മക്കളിലാണ് കോവിഡ് വാക്‌സിന്‍ പരീക്ഷണങ്ങൾ നടത്തുന്നത് . പരീക്ഷണങ്ങൾക്കായി ഇവർ സ്വമേധയായിമുന്നോട്ട് വരുകയായായിരുന്നു . പ്രൊഫ. സാറയ്ക്ക് ഒറ്റപ്രസവത്തില്‍ പിറന്ന 21 വയസ്സുള്ള 3 പേരും ബയോകെമിസ്ട്രി വിദ്യാര്‍ഥികളാണ്. എബോളയുടെ കാലത്തും നിര്‍ണായക ഗവേഷണങ്ങളിലൂടെ സാറ ശ്രദ്ധേയയായിരുന്നു. പ്രൊഫ. സാറ ഗില്‍ബര്‍ട്, പ്രൊഫ. ആന്‍ഡ്രൂ പൊളര്‍ഡ്, പ്രൊഫ . തെരേസ ലാംബ്, ഡോ. സാന്‍ഡി ഡഗ്ലസ്, പ്രൊഫ . എഡ്രിയന്‍ ഹില്‍ എന്നിവരുടെ നേതൃത്വത്തിലാണ് എസെഡ്ഡി 1222 എന്ന വാക്‌സിന്‍ ഒരുങ്ങുന്നത്.

യുകെ ആസ്ഥാനമായുള്ള മരുന്നു നിര്‍മാതാക്കളായ അസ്ട്രാസെനകയുമായി ചേര്‍ന്ന് അവര്‍ വികസിപ്പിക്കുന്ന സാധ്യതാ വാക്‌സിന്‍ ആദ്യ 2 കടമ്പകൾ കടന്നു ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടമെത്തി നില്‍ക്കുകയാണ് . പരീക്ഷണാര്‍ഥം വാക്‌സിന്‍ നല്‍കിയവരിലാര്‍ക്കും അപ്രതീക്ഷിത പാര്‍ശ്വഫലങ്ങള്‍ കണ്ടില്ല. വാക്‌സിന്‍ പരീക്ഷണങ്ങള്‍ക്കായി ഏകദേശം 798 കോടി രൂപയാണ് ബ്രിട്ടിഷ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.

Related Articles

Latest Articles