Thursday, November 5, 2026

കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കോവിഡ്

ബെംഗളൂരു : കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബെംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹമിപ്പോൾ . തനിക്ക് രോഗം സ്ഥിരീകരിച്ച വിവരം സിദ്ധരാമയ്യ തന്നെയാണ് അറിയിച്ചിരിക്കുന്നത് . ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത് .

താനുമായി സമ്പർക്കത്തിലേർപ്പെട്ടവർ നിരീക്ഷണത്തിൽ പോകണമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. എന്നാൽ, എവിടെ നിന്നാണ് രോഗം പകർന്നതെന്ന് വ്യക്തമല്ല. കഴിഞ്ഞ ദിവസം അദ്ദേഹത്തിന് കോവിഡ് ടെസ്റ്റ് നടത്തിയിരുന്നു. കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയ്ക്കും നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹവും ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്.

Related Articles

Latest Articles