Sunday, October 25, 2026

ചെന്നൈയിൽ കോവിഡ് -19 മാധ്യമസ്ഥാപനത്തിന് താഴിട്ടു

ചെന്നൈ: ചെന്നൈയില്‍ 27 മാധ്യമപ്രവര്‍ത്തകര്‍ക്ക് കൂടി കോവിഡ്-19 രോഗം സ്ഥിരീകരിച്ചു. റോയപുരത്തെ സ്വകാര്യ വാര്‍ത്താ ചാനലിലെ ജീവനക്കാര്‍ക്കാണ് രോഗം ബാധിച്ചത്. ജീവനക്കാര്‍ക്ക് കൂട്ടത്തോടെ രോഗം ബാധിച്ചതോടെ ചാനല്‍ പൂട്ടി.

കോവിഡ് ആദ്യം സ്ഥിരീകരിച്ച 24വയസുകാരനായ മാധ്യമപ്രവര്‍ത്തകനില്‍ നിന്നാണ് സഹപ്രവര്‍ത്തകര്‍ക്കും രോഗം പകര്‍ന്നത്. ഇവരുടെ 94 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതില്‍ 27 പേരുടെ ഫലം പോസിറ്റീവ് ആകുകയായിരുന്നു.

ചില പരിശോധനാ ഫലങ്ങള്‍ കൂടി വരാനുണ്ടെന്ന് ചെന്നൈ കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു. റോയപുരത്ത് മാത്രം ഇതുവരെ 92 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

കഴിഞ്ഞദിവസം മുംബൈയില്‍ 51 മാധ്യമപ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Related Articles

Latest Articles