Friday, October 16, 2026

എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ മെയ് രണ്ടാം വാരം നടത്തിയേക്കും

തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ മെയ് 10നുശേഷം നടത്താന്‍ ആലോചിക്കുന്നു. ലോക്ക്ഡൗണ്‍ മെയ് മൂന്നിന് അവസാനിക്കുകയാണെങ്കില്‍ പത്തുദിവസത്തിനകം പരീക്ഷകള്‍ നടത്താനുള്ള ഒരുക്കത്തിലാണ് വിദ്യാഭ്യാസ വകുപ്പ്.

എന്നാല്‍ കോവിഡ് പശ്ചാത്തലത്തില്‍ സാഹചര്യങ്ങള്‍ വിലയിരുത്തിയശേഷമേ ഇതു സംബന്ധിച്ച് തീരുമാനത്തിലെത്തൂ. എസ്എസ്എല്‍സിക്ക് മൂന്നും പ്ലസ്ടുവിന് നാലും പരീക്ഷകളാണ് ഇനി നടക്കാനുള്ളത്. ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തില്‍ ഇതു സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടക്കും.

Related Articles

Latest Articles