ദില്ലി :കേന്ദ്രം അനുവദിച്ച ഇളവുകള്‍ പ്രകാരം അന്തര്‍സംസ്ഥാന തൊഴിലാളികളുടെയും വിദ്യാര്‍ഥികളുടെയും മറ്റും നാട്ടിലേക്കുള്ള മടക്കം വൈകും. ബസ് അയച്ച് സ്വന്തം നാട്ടുകാരെ കൊണ്ടുപോകാനാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്കിയ നിര്‍ദേശം. ട്രെയിന്‍ സര്‍വിസ് അനുവദിച്ചിട്ടില്ല.
മഹാരാഷ്ട്ര, ബിഹാര്‍, രാജസ്ഥാന് തുടങ്ങിയവയുമാണ് ട്രെയിന്‍ ആവശ്യപ്പെടുന്നത്. കേന്ദ്രം ഇളവനുവദിച്ച ശേഷമുള്ള ആദ്യ ദിവസം രാജസ്ഥാന് അതിര്‍ത്തികടന്നത് 40,000ല്‍പരം പേരാണ്.

