Saturday, October 3, 2026

ബിഷപ്പ്‌ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ അന്തരിച്ചു

കോലഞ്ചേരി: സീറോ മലബാര്‍ സഭ ഇടുക്കി രൂപതയുടെ പ്രഥമ മെത്രാനായിരുന്ന ബിഷപ്പ്‌ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍(78) അന്തരിച്ചു. വൃക്ക സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്നു. കോലഞ്ചേരിയിലെ ആശുപത്രിയില്‍ വ്യാഴാഴ്‌ച പുലര്‍ച്ചെ 1.38നായിരുന്നു അന്ത്യം.

2003 മുതല്‍ 2018 വരെ 15 വര്‍ഷം ഇടുക്കി രൂപത അധ്യക്ഷന്‍ ആയിരുന്നു അദ്ദേഹം. ഇടുക്കിയിലെ ഭൂസമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അദ്ദേഹം ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ രക്ഷാധികാരി ആയിരുന്നു. ഭൗതിക ശരീരം മൂവാറ്റുപുഴ നിര്‍മ്മല മെഡിക്കല്‍ സെന്ററില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Latest Articles