Sunday, November 8, 2026

ഡി വൈ എഫ് ഐ സഖാക്കൾക്ക് എന്തു ‘ലോക്ക്ഡൗൺ’

ശാസ്താംകോട്ട : ലോക് ഡൗണ്‍ ലംഘിച്ച്‌ കൊല്ലം ശാസ്താംകോട്ടയ്ക്കടുത്ത് പോരുവഴിയില്‍ ഡി.വൈ.എഫ്.ഐ. കൊയ്ത്തുത്സവം സംഘടിപ്പിച്ചു. വിവാദമായതോടെ പത്തുപേരെ പോലീസ് അറസ്റ്റ് ചെയ്യുകയും എഴുപതോളം പേര്‍ക്കെതിരേ കേസെടുക്കുകയും ചെയ്തു . പോരുവഴി വീട്ടിനാല്‍ ഏലായില്‍ കൊയ്ത്ത് ഉത്സവമാക്കിയത്‌ നൂറോളം പേരാണ് .

മലനട ക്ഷേത്രത്തിനു തെക്കുള്ള വീട്ടിനാല്‍ ഏലായിലെ അഞ്ചേക്കര്‍ പാടത്ത്‌ ഇവിടത്തെ രണ്ട് കുടുംബശ്രീ ജെ.എല്‍.ജി. ഗ്രൂപ്പുകളാണ് നെല്‍ക്കൃഷിയിറക്കിയത് . ഇതില്‍ ഐശ്വര്യ ഗ്രൂപ്പിന്റെ കുറച്ച്‌ നെല്ല് കൊയ്യാന്‍ പാകമായി. കുടുംബശ്രീക്കാര്‍ സ്വന്തമായി കൊയ്യാന്‍ തീരുമാനിച്ചു .

എന്നാല്‍, ഇതറിഞ്ഞ ഡി.വൈ.എഫ്.ഐ. നേതൃത്വം കൊയ്ത്ത് ഏറ്റെടുക്കുകയായിരുന്നു. പോലീസ് തുടക്കത്തില്‍ നടപടിയെടുത്തില്ലെന്ന വാദം ശരിയല്ലെന്നും സര്‍ക്കാര്‍ നിര്‍ദേശം പാലിച്ചില്ലെങ്കില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും ശൂരനാട് എസ്.ഐ. ശ്രീജിത്ത് പറഞ്ഞു.

Related Articles

Latest Articles