Sunday, November 8, 2026

തമിഴ്നാട്ടിൽ എൺപത്തിയാർക്ക് പേർക്ക് കൂടി കൊറോണാ സ്ഥിരീകരിച്ചു

ചെന്നൈ•:തമിഴ്നാട്ടില്‍ ഇന്ന് 86 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. സംസ്ഥാന ആരോഗ്യ സെക്രട്ടറി ബീല രാജേഷ്‌
ആണ് ഇക്കാര്യം പുറത്തു വിട്ടത്. ഇവരില്‍ 85 പേരും നിസാമുദ്ദീന്‍ മര്‍ക്കസിലെ തബ്ലീഗി ജമാഅത്ത് പരിപാടിയില്‍ പങ്കെടുത്തവണെന്നും ബീല രാജേഷ്‌ വ്യക്തമാക്കി.

ഇതോടെ സംസ്ഥാനത്ത് കോവിഡ് 19 പോസിറ്റീവ് കേസുകളുടെ എണ്ണം 571 ആയതായും ഇതില്‍ 522 പേരും ദില്ലിയിലെ മതപരിപാടിയില്‍ പങ്കെടുത്തവാരാണെന്നും ബീല രാജേഷ്‌ പറഞ്ഞു. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച മറ്റൊരാള്‍ ദുബായില്‍ നിന്നും എത്തിയ ആളാണ്‌.

Related Articles

Latest Articles