ദില്ലി : ദില്ലിയിലും സമീപപ്രദേശങ്ങളിലും ഭൂചലനം.നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ദില്ലി-യുപി അതിര്‍ത്തിയിലായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇതേ സ്ഥലത്ത് കഴിഞ്ഞ ദിവസം ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടര്‍സ്കെയിലില്‍ 3.4 രേഖപ്പെടുത്തിയതായി ഭൗമ-കാലാവസ്ഥാ കേന്ദ്രം ഡയറക്ടര്‍ ജെ എല്‍ ഗൗതം സ്ഥിരീകരിച്ചു. ദില്ലിയില്‍ ഭൂചലനം അനുഭവപ്പെട്ടുവെന്നും എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാര്‍ഥിക്കുന്നുവെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ട്വിറ്ററില്‍ കുറിച്ചു.
ഒരുമാസത്തിനിടെ ദില്ലിയില്‍ അനുഭവപ്പെടുന്ന മൂന്നാമത്തെ ഭൂചലനമാണിത്. സമീപകാലത്ത് ദില്ലിയില്‍ ഇത് മൂന്നാം തവണയാണ് ഭൂചലനമനുഭവപ്പെടുന്നത്. രണ്ടെണ്ണവും തീവ്രത കുറഞ്ഞതായിരുന്നു. ഏപ്രില്‍ 12ന് ഉണ്ടായ ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 3.5 രേഖപ്പെടുത്തി. പശ്ചിമ ദില്ലിയിലായിരുന്നു പ്രഭവ കേന്ദ്രം. ഏപ്രില്‍ 13ന് 2.7 രേഖപ്പെടുത്തിയ മറ്റൊരു ഭൂചലനവുമുണ്ടായിരുന്നു.

