ദുബൈ: യു.എ.ഇയില്‍ കോവിഡ് ബാധിതര്‍ വര്‍ധിക്കുന്നുണ്ടെങ്കിലും സുഖം പ്രാപിച്ചവരുടെ എണ്ണവും കൂടുന്നത്വലിയ ആശ്വാസം ഉണ്ടാക്കുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ച 198 പേരില്‍ 41 പേരും സുഖം പ്രാപിച്ചിട്ടുണ്ടെന്ന വാർത്ത ആശങ്ക മാറ്റുന്നു.
തിങ്കളാഴ്ച മൂന്നു പേര് രോഗവിമുക്തരായി. ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 45 പേര്‍ക്കാണ് തിങ്കളാഴ്ച പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ജനുവരി 29ന് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യത്ത് ഒറ്റദിവസം ഇത്രധികം കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമായാണ്.
കോവിഡ് ബാധ കണ്ടെത്തിയ ശേഷവും വീട്ടിനുള്ളില്‍ കഴിയാതിരുന്ന ഒരു പ്രവാസിയില്‍ നിന്നാണ് 17 പേര്‍ക്ക് വൈറസ് ബാധയുണ്ടായത് എന്നാണ് വിലയിരുത്തല്‍.

