Tuesday, November 10, 2026

നെഹ്‌റു സ്റ്റേഡിയം ഇനി നിരീക്ഷണ കേന്ദ്രം

ദില്ലി : ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം ഇനി മുതൽ കൊറോണ ബാധിതര്‍ക്കുള്ള നിരീക്ഷണ കേന്ദ്രമാക്കി മാറ്റും. ഇതിനായി സ്റ്റേഡിയം സര്‍ക്കാരിന് കൈമാറുന്നതായി സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യഅറിയിച്ചു.

സായിയുടെ കീഴിലുള്ള സൗകര്യങ്ങള്‍ കൊറോണയെ നേരിടാനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പരമാവധി ഉപയോഗപ്പെടുത്തുമെന്ന് കേന്ദ്ര കായിക മന്ത്രാലയം നേരത്തെ തന്നെ അറിയിച്ചിരുന്നു.

ഇതുവരെ 1,200ലധികം പോസിറ്റീവ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട്‌ ചെയ്തിരിക്കുന്നത്. 36 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്.

Related Articles

Latest Articles