കോഴിക്കോട് : ന്യൂസ്പേപ്പറുകള് കൊവിഡ് പരത്തും എന്നതിനുള്ള യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന് പ്രമുഖ ശാസ്ത്രജ്ഞരും ഡോക്ടര്മാരും. വൈറസ് ന്യൂസ്പ്പേറുകളില് നില്ക്കും എന്നതിന് യാതൊരു തെളിവുകളോ പഠനങ്ങളോ പുറത്ത് വന്നിട്ടില്ല എന്നാണ് നാഷണല് സെൻ്റർ ഫോര് ഡിസീസ് കണ്ട്രോള് ഡയറ്കടര് സുജീത് സിങ് പറയുന്നത്.
ന്യൂസ് പേപ്പറിലൂടെ കൊവിഡ് പകരുമെന്ന് വാട്സാപ്പിലൂടെയും മറ്റും വ്യാജപ്രചരണങ്ങള് നടിന്നിരുന്നു. എന്നാല് ഡോക്ടര്മാരും മറ്റ് ആരോഗ്യ പ്രവര്ത്തകരും ഈ വാദം തള്ളുകയാണ്.
ന്യൂസ്പേപ്പര് സുരക്ഷിതമല്ലെന്ന് പറയുന്നതില് ഒരു വാസ്തവും ഇല്ല. ആളുകള് തിങ്ങി നിറഞ്ഞ മുറികളില് പത്രം വായിക്കുകയാണെങ്കില് രോഗം വരാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.കൊവിഡ് രോഗികള് പത്രം വില്ക്കുന്ന എന്നത് കൊണ്ടും പത്രത്തില് വൈറസിന് അധികകാലം നിലനില്ക്കാന് സാധിക്കാത്തത് കൊണ്ടും ഭയത്തിൻ്റെ ആവശ്യമില്ലെന്നാണ് എയിംസ് ഡോക്ടര് റണ്ദീപ് ഗുലേരിയ പറഞ്ഞത്.
മനുഷ്യന് തൊടാതെയാണ് ഭൂരിഭാഗം പത്രങ്ങളുടെ പ്രിൻ്റിoഗ് പ്രക്രിയ എന്നുള്ളത്കൊണ്ട് തന്നെ ഭയപ്പാടിന്റെ യാതൊരു ആവശ്യവുമില്ല. പത്രം വിതരണം ചെയ്യാനുപയോഗിക്കുന്ന ട്രക്കുകള് ഫ്യുമിഗേഷന് ചെയ്താണ് വരുന്നതെന്നും പത്രസ്ഥാപനങ്ങളും പറയുന്നു.

