Tuesday, November 10, 2026

പമ്പ ഡാമിന്റെ രണ്ട് ഷട്ടറുകൾ ഉയർത്തി. നാല് ഷട്ടർ കൂടി തുറക്കുന്നതിന് അനുമതിതേടി ജില്ലാഭരണകൂടം. ചിത്രങ്ങൾ കാണാം..

പമ്പ: പത്തനംതിട്ട ജില്ലയിലെ ഡാമുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ അതിശക്തമായ രീതിയിൽ തുടരുന്ന സാഹചര്യത്തിൽ പമ്പ ഡാമിന്റെ രണ്ട് ഷട്ടറുകൾ ഉയർത്തി. ഡാമിന്റെ രണ്ട് ഷട്ടറുകൾ രണ്ട് അടി വീതമാണ് തുറന്നത്.

അതിശക്തമായ മഴയുടെ അളവ് കണക്കിലെടുത്തും, നിലവില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓഗസ്റ്റ് ഒന്‍പതിന് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലും ആണ് പമ്പ ഡാം തുറന്നിരിക്കുന്നത്.

പമ്പാ ഡാമിന് റെഡ് അലര്‍ട്ട് നല്‍കാതെ ഡാമിന്റെ ആറു ഷട്ടറുകള്‍ 60 സെന്റീ മീറ്റര്‍ വീതം ഉയര്‍ത്തി സെക്കന്‍ഡില്‍ 82 ഘനമീറ്റര്‍ ജലം പുറത്തേക്ക് ഒഴുക്കുന്നതിനും ജില്ലാ ഭരണകൂടം അനുമതി തേടിയിട്ടുണ്ട്.

Related Articles

Latest Articles