കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കൊവിഡ് ആശങ്ക. പരോളിലിറങ്ങി മുങ്ങിയ പ്രതി പനിയോട് കൂടി തരിച്ചെത്തിയ സാഹചര്യത്തിലാണിത്. പരോളിലിറങ്ങിയ ശേഷം ഇയാള്‍ മഹാരാഷ്ട്രയിലേക്ക് കടന്നുകളഞ്ഞിരുന്നു. പനിയുമായി നാട്ടിലെത്തിയ ഇയാളെ ഇന്നലെ പിടികൂടി ജയിലിലെ മറ്റ് തടവുകാര്‍ക്കൊപ്പം താമസിപ്പിച്ചിരുന്നു. എന്നാല്‍ സഹതടവുകാര്‍ ബഹളം വച്ചതോടെ ഐസൊലേഷന്‍ സെല്ലിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ വഴ്ച പറ്റിയിട്ടില്ലെന്ന് ജയില്‍ സൂപ്രണ്ട് വിശദീകരിച്ചു.
അതേസമയം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 258 ആയെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ്. പശ്ചിമബംഗാളില്‍ ഒരാള്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്ത് നാല് പേരാണ് ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. ദില്ലിയിലും മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണ്ണാടക സംസ്ഥാനങ്ങളിലുമാണ് മരണം സ്ഥിരീകരിച്ചിരിക്കുന്നത്.

